Thursday, October 1, 2026
spot_imgspot_imgspot_img
HomeHomeഅതിതീവ്ര ന്യൂനമർദ്ദം ഇന്ന് രാത്രി കരയിലെത്തും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

അതിതീവ്ര ന്യൂനമർദ്ദം ഇന്ന് രാത്രി കരയിലെത്തും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ഇന്ന് രാത്രി കരയിലെത്തും. ഞായറാഴ്ച വരെ മിതമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്ര ന്യൂനമർദ്ദം ഇന്ന് രാത്രി കര തൊടുന്നതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട കോട്ടയം ഇടുക്കി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. നാളെ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലും യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഇടിമിന്നലിനും വ്യക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments