കൊച്ചി : നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ രോഗത്തെത്തുടർന്ന് അദ്ദേഹം കടുത്ത സമ്മർദങ്ങൾ നേരിട്ടിരുന്നു.
കൂടാതെ അദ്ദേഹത്തിന് കരൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. നടന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ട്.



