കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്.
കുട്ടിയെ വയറിളക്കത്തെത്തുടർന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. എംഐഎൽപി സ്കൂളിലെ യുകെജി വിദ്യാർഥി ആയിരുന്നു. അമ്മ: പ്രിൻസി മേരി. സഹോദരൻ: മിലൻ.



