Friday, August 7, 2026
spot_imgspot_imgspot_img
HomeHomeതൃശ്ശൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അഞ്ച് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. വിദ്യാർഥിനി മരിച്ചു

തൃശ്ശൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അഞ്ച് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ : കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ട സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിയന്ത്രണം വിട്ട് അഞ്ചു വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. ഒരു വിദ്യാർത്ഥിനി മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന റിയാ ഫാത്തിമയാണ് മരിച്ചത്. അപകടത്തിൽ ഇരുപത്തഞ്ചോളം ഓളം പേർക്ക് പരിക്ക് പറ്റി. ഇതിൽ പത്തോളം പേരുടെ നില ഗുരുതരമാണ് .

ഉച്ചയ്ക്ക് രണ്ടരയോടുകൂടിയാണ് അപകടം നടന്നത്. ബസ് അമിത വേഗത്തിൽ ആയിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു. അമിത വേഗത്തിലായ ബസ് നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിലും പിന്നീട് വാൻ ,ഓട്ടോറിക്ഷ ,ബൈക്ക് തുടങ്ങിയ വാഹനങ്ങളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.അതിനുശേഷം ഒരു വീടിൻറെ മതിലും ഇടിച്ച് തകർത്ത് വീട്ടുമുറ്റത്താണ് ബസ് വന്നു നിന്നത്. ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു .

അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments