Wednesday, April 15, 2026
spot_imgspot_imgspot_img
HomeLatest Updatesഎറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോം നവീകരണം ; ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോം നവീകരണം ; ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ട്രെയിൻ സർവീസുകളിൽ മാറ്റം.

ഇന്ന് മുതൽ മാർച്ച്‌ 26വരെ പാലക്കാട്‌- എറണാകുളം മെമു ആലുവയിൽ യാത്ര അവസാനിപ്പിക്കും. എറണാകുളം-പാലക്കാട് മെമു ആലുവയിൽ നിന്നായിരിക്കും സർവീസ് നടത്തുക. ഗുരുവായൂർ-എറണാകുളം പാസഞ്ചർ ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിക്കും.

കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. എംജിആർ ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ് ഈ ദിവസങ്ങളിൽ 30 മിനിറ്റ് വൈകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments