Wednesday, April 15, 2026
spot_imgspot_imgspot_img
HomeLatest Updatesവീണ നായർ ഏറ്റുമാനൂരിൽ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായര്‍, ലക്ഷ്മി പ്രിയ പെരുമ്പാവൂരിൽ‌ ; ട്വന്‍റി 20...

വീണ നായർ ഏറ്റുമാനൂരിൽ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായര്‍, ലക്ഷ്മി പ്രിയ പെരുമ്പാവൂരിൽ‌ ; ട്വന്‍റി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കൊച്ചി : ട്വന്റി20 സ്ഥാനാർഥിയായി നടി വീണാ നായർ. ഏറ്റുമാനൂരിലാണ് വീണ മത്സരിക്കുക. കിഴക്കമ്പലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സാബു ജേക്കബാണ് വീണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. വീണയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അതേസമയം നടിയും കഴിഞ്ഞ 10 വര്‍ഷമായി ബിജെപി വേദികളിലെ സ്ഥിരം സാന്നിധ്യവുമായ ലക്ഷ്മി പ്രിയയാണ് പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാർഥി. 2005 മുതല്‍ സിനിമയില്‍ സജീവമായ ലക്ഷിമി പ്രിയ താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റാണ്. റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് അങ്കമാലിയിൽ സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടി അഞ്ജലി നായർ ജനവിധി തേടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments