Sunday, May 24, 2026
spot_imgspot_imgspot_img
HomeHomeട്രെന്‍ഡ് ഉറപ്പിച്ച് ആദ്യ മണിക്കൂര്‍, കേവലഭൂരിപക്ഷം കടന്ന് യുഡിഎഫ്, മന്ത്രിമാര്‍ പിന്നില്‍, ധര്‍മ്മടത്ത് പിണറായി വിജയന്‍...

ട്രെന്‍ഡ് ഉറപ്പിച്ച് ആദ്യ മണിക്കൂര്‍, കേവലഭൂരിപക്ഷം കടന്ന് യുഡിഎഫ്, മന്ത്രിമാര്‍ പിന്നില്‍, ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ യുഡിഎഫ് മുന്നില്‍. ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍. ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് പി വി അബ്ദുള്‍ റഷീദ് ലീഡ് നേടിയത്. തൃക്കരിപ്പൂരില്‍ ലീഡ് നേടി സന്ദീപ് വാര്യരും ലീഡ് നേടിയിട്ടുണ്ട്. പല മണ്ഡലങ്ങളിലും ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ കേവലഭൂരിപക്ഷം കടന്നാണ് യുഡിഎഫിന്റെ മുന്നേറ്റം.

80 ല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയാണ്. 47 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയുമാണ് ലീഡ് ചെയ്യുന്നത്. പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.

അതേസമയം പറവൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുന്നിലാണ്. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വീണ ജോര്‍ജ്, എം ബി രാജേഷ്, കെബി ഗണേഷ്‌കുമാര്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ പിന്നിലാണ്. നേമത്ത് രാജീവ് ചന്ദ്രശേഖറാണ് മുന്നിലാണ്.

പാലായിൽ ജോസ് കെ മാണി പിന്നിലാണ്. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു. ചിറയിൻകീഴ് ആദ്യറൗണ്ടില്‍ രമ്യ ഹരിദാസാണ് ലീഡ് ചെയ്യുന്നത്. തളിപ്പറമ്പിൽ പി കെ ശ്യാമള മുന്നിലാണ്.

43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂർത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments