Wednesday, June 17, 2026
spot_imgspot_imgspot_img
HomeLatest Updates‘പണി’യായി പായസ വിതരണം ! കൊല്ലത്ത് കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ...

‘പണി’യായി പായസ വിതരണം ! കൊല്ലത്ത് കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടു പായസം വീണു. കൊല്ലം മണ്ഡലത്തിലെ പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന വേളയിലാണ് സംഭവം നടന്നത്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആയിരുന്നു ഇവിടെ പായസ വിതരണം നടത്തിയത്.

കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് നടന്ന ചടങ്ങിനിടെ ബസ്സിനകത്ത് വെച്ചാണ് പായസം വിതരണം ചെയ്തത്. ഈ സമയം മന്ത്രിയുടെ തലയിൽ ചൂട് പായസം വീണു. പെട്ടെന്ന് തന്നെ നിലവിളിച്ചുകൊണ്ട് മന്ത്രി സീറ്റിൽ നിന്ന് ചാടി എഴുന്നേറ്റു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ഷാൾ ഉപയോഗിച്ച് തലയും മുഖവുമെല്ലാം വൃത്തിയാക്കി. എങ്കിലും തൻറെ തലയിൽ ചൂട് പായസം വീണതിന് മന്ത്രി ദേഷ്യപ്പെട്ടു. പിന്നീട് ചിന്നക്കടവ് വരെ ഇതേ ബസ്സിൽ യാത്ര ചെയ്തതിനുശേഷം മന്ത്രി മടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments