Monday, June 1, 2026
spot_imgspot_imgspot_img
HomeLatest Updatesകെ വിദ്യയും പിഎം ആര്‍ഷോയും വിവാഹിതരായി

കെ വിദ്യയും പിഎം ആര്‍ഷോയും വിവാഹിതരായി

സിപിഐഎം പാലക്കാട് ജില്ല കമ്മിറ്റി അംഗം പിഎം ആര്‍ഷോയും മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയും വിവാഹിതരായി. കാസര്‍കോട് തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. പിഎം ആര്‍ഷോ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയാണ്. വളരെ ലളിതമായ ചടങ്ങായാണ് വിവാഹം നടന്നത്.

വളരെ ലളിതമായ വേഷത്തോടെയായിരുന്നു ഇരുവരുമെത്തിയത്. ആര്‍ഷോ വയലറ്റ് നിറത്തിലുള്ള ഷര്‍ട്ടും തൂവെള്ള മുണ്ടും ധരിച്ചെത്തിയപ്പോള്‍ വയലറ്റ് ബ്ലൗസും പച്ച നിറത്തിലുള്ള സാരിയുമായിരുന്നു വിദ്യയുടെ വേഷം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments