Thursday, June 11, 2026
spot_imgspot_imgspot_img
HomeCinemaഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാകുന്നു. കോട്ടയത്തിന് ഇത് അഭിമാനം നിമിഷം

ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാകുന്നു. കോട്ടയത്തിന് ഇത് അഭിമാനം നിമിഷം

ഒരു കാലഘട്ടത്തിൻ്റെ ചരിത്രം സത്യസന്ധമായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യവുമായി ഉമ്മൻചാണ്ടിയെ കേന്ദ്രീകരിച്ച് ഒരു സിനിമ ഒരുങ്ങുവാണ്. വിനോദ് ഗുരുവായൂർ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ഈ ചിത്രം ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആണ് നിർമ്മിക്കുന്നത്.

ഉമ്മൻചാണ്ടിയുടെ മരണശേഷം പലരും സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചിരുന്നു എന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. എന്നാൽ വിനോദ് ഗുരുവായൂരിന്‍റെ തിരക്കഥയ്ക്കാണ് താൻ കൂടുതൽ പ്രാധാന്യം നൽകിയത്. പുതിയ ശൈലിയിൽ തിരക്കഥ രചിച്ചത് വിനോദ് ഗുരുവായൂരാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഒപ്പം സിനിമ ചെയ്യാൻ മുമ്പോട്ട് പോകുന്നത്. പുതിയ തലമുറയ്ക്ക് തൻ്റെ അപ്പയുടെ ജീവിതം കൃത്യമായി എത്തിക്കാൻ വിനോദ് ഗുരുവായൂരിന് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.

താരനിർണയവും സംവിധാനവും എല്ലാം തീരുമാനിക്കുന്നതേ ഉള്ളൂ. സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയെന്നാണ് വിനോദ് ഗുരുവായൂർ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments