ചർമ്മ സംരക്ഷണത്തിന് മികച്ചതാണ് ഓട്സ്. ഓട്‌സിൽ പ്രോട്ടീനുകൾ, ലിപിഡുകൾ, സാപ്പോണിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ജലാംശം നൽകാനും ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. മുഖത്തെ കരുവാളിപ്പ്, വരണ്ട ചർമ്മം എന്നിവ അകറ്റാൻ പരീക്ഷിക്കാം ഓട്സ് കൊണ്ടുള്ള ഫേസ് പാക്കുകൾ.
ഓട്സ് ഇങ്ങനെ ഉപയോഗിക്കാം
ഓട്സ് തൈര് ഫേസ്പാക്ക്
ഒരു ടീസ്പൂണ്‍ ഓട്‌സ് എടുത്ത് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് കുറച്ചു തൈര് കൂടി ചേർത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. കൂടാതെ ഇതിൽ വേണമെന്നുണ്ടെങ്കില്‍ അല്‍പം തേനും മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
ചർമ്മത്തിത്തിലെ നിറവ്യത്യാസങ്ങളെല്ലാം പരിഹരിക്കാൻ തൈര് നല്ലതാണ്. ഇതുകൂടാതെ ഈ പായ്ക്ക് അമിതമായ എണ്ണമയം കുറയ്ക്കുകയും വ്യക്തവും തിളക്കമുള്ളതുമായ ചർമ്മം നൽകുകയും ചെയ്യും.
ഓട്സും പാലും
രണ്ട് സ്പൂൺ ഓട്സ് പൊടിച്ചതും അൽപം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.
ബദാമും ഓട്സും:
ബദാം നന്നായി പൊടിച്ചെടുത്ത് ശേഷം പാലിൽ ചേർക്കാം. ഇതിലേക്ക് ഓട്സ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച ശേഷം 10-15 മിനിറ്റ് കാത്തിരിക്കാം. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയാം. തിളങ്ങുന്നതും ഈർപ്പം ഉള്ളതുമായ ചർമം ലഭ്യമാകാൻ ഈ ഫേസ് പാക്ക് സഹായിക്കും.
ഓട്‌സ് എക്‌സ്‌ഫോളിയേറ്റര്‍
ഓട്സിനൊപ്പം കുറച്ച് തേനും വെള്ളവും ചേര്‍ക്കുന്നതോടെ ഒരു മികച്ച എക്സ്ഫോളിയേറ്ററാവുന്നു. ഇത് നിങ്ങളുടെ മുഖത്ത് 5 – 10 മിനിറ്റ് മൃദുവായി സ്‌ക്രബ് ചെയ്യുക, തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക, തുടര്‍ന്ന് മോയ്‌സ്ചറൈസര്‍ ഉപയോഗിച്ച് ടോപ്പ് അപ്പ് ചെയ്യുക.



