Wednesday, June 17, 2026
spot_imgspot_imgspot_img
HomeLatest Updatesവെള്ളം കെട്ടിക്കിടപ്പുണ്ടോ? കിണറുകളിലെ വെള്ളം ശുദ്ധമാണോ? ടൈഫോയ്ഡ്, കോളറ, പനി തുടങ്ങി മഴക്കാലരോഗങ്ങൾ പതിയിരിപ്പുണ്ട് :...

വെള്ളം കെട്ടിക്കിടപ്പുണ്ടോ? കിണറുകളിലെ വെള്ളം ശുദ്ധമാണോ? ടൈഫോയ്ഡ്, കോളറ, പനി തുടങ്ങി മഴക്കാലരോഗങ്ങൾ പതിയിരിപ്പുണ്ട് : വീടുകളിൽ തന്നെ മുൻകരുതൽ എടുക്കാം

മഴക്കാലം എത്തിയതോടെ പകർച്ചവ്യാധികളും കൂടുകയാണ്. ജലദോഷം ഡെങ്കിപ്പനി ഹെപ്പറ്റൈറ്റിസ് എലിപ്പനി ഷിഗല്ല എന്നിങ്ങനെ രോഗങ്ങളുടെ നീണ്ട നിര തന്നെയാണ് കാണാൻ സാധിക്കുന്നത്. വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്നതു രോഗങ്ങൾ കൂടുതലായി ഉണ്ടാവാൻ കാരണമാകുന്നു.

വായുവിലൂടെയും ജലത്തിലൂടെയും ആണ് കൂടുതൽ രോഗങ്ങൾ പകരുന്നത്.ജലജന്യ രോഗങ്ങളുടെ പ്രധാന കാരണം വൃത്തിയില്ലാത്ത ജലാശയങ്ങളാണ്. ഷിഗല്ല പോലെയുള്ള രോഗങ്ങൾ ജീവനു പോലും ഭീഷണി ആകുന്നതാണ്. ഇതിന് കാരണം ഒരു പരിധിവരെ നമ്മൾ തന്നെയാണ്. ഏറ്റവും ശുദ്ധജലസ്രോതസ്സായി കരുതുന്ന കിണറിൽ പോലും ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കാണാറുണ്ട്. കുട്ടികളും പ്രായമായവരും ഗർഭിണികളും മറ്റ് രോഗങ്ങൾ ഉള്ളവരും ഈ സമയത്ത് രോഗങ്ങൾ വരാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കണം.

എച്ച് വൺ എൻ വൺ

പനി മൂക്കൊലിപ്പ് ചുമ തുടങ്ങിയവയാണ് എച്ച് വൺ എൻ വൺന്റെ ലക്ഷണങ്ങൾ .വായുവിലൂടെ പകരുന്ന രോഗമാണിത്. ഇൻഫ്ലുവൻസ എ വൈറസിന്റെ ഉപവിഭാഗമായി അറിയപ്പെടുന്നു.

ഡെങ്കിപ്പനി

ചെറിയ പനിയാണെന്ന് കരുതി അവഗണിക്കുന്ന പലരും അറിയാതെ പോകുന്നതാണ് ഡെങ്കിപ്പനി. പ്ലേറ്റ്ലെറ്റ് സുകൾ കുറഞ്ഞു പോയാൽ ഇത് വലിയ അപകടകാരിയാവും. ഈഡിസ് കൊതുകുകൾ ആണ് ഈ രോഗം പരത്തുന്നത്.

എലിപ്പനി

മലിന ജലത്തിലൂടെ പകരുന്ന മറ്റൊരു രോഗമാണിത്. എലി, മറ്റു സസ്തനികൾ എന്നിവയുടെ മൂത്രം കലർന്ന മലിന ജലമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകളിലൂടെയാണ് അണുബാധ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ഇത് ഗുരുതരമായ കരൾ ശ്വാസകോശം ഹൃദയം തുടങ്ങിയവയെ ബാധിക്കും. നദികളിൽ കക്കാ വാരാൻ ഇറങ്ങുന്നവർ കൂടുതലായി ശ്രദ്ധിക്കണം. കൂടുതൽ സമയവും ജലത്തിൽ നിൽക്കുന്നതുകൊണ്ട് പനിയും മറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്.

ഷിഗല്ല

ജലത്തിലൂടെ പകരുന്ന മറ്റൊരു രോഗമാണ് ഷിഗല്ല .മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് ഇതിൻ്റെ ബാക്ടീരിയകൾ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ഷിഗല്ല അണുബാധ ഉണ്ടായാൽ ജീവനുപോലും ഭീഷണിയാണ്. ഈ അടുത്ത ഇടയിൽ ഷിഗല്ല രോഗങ്ങൾ വർധിച്ചതായി കാണുന്നു. കുളങ്ങളിലും നദികളിലും കുളിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ മഞ്ഞപ്പിത്തം കോളറ ടൈഫോയിഡ് തുടങ്ങിയ പകർച്ചവ്യാധികളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തോടുകളും ഓടകളും വൃത്തിയാക്കണം. മഴക്കാലമായാൽ വെള്ളം
കവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്.

വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് കൊതുകുകൾ പെരുകുന്നതിന് കാരണമാകും

പുറത്തു പോയിട്ട് വന്നാൽ കുളിക്കുന്നത് അല്ലെങ്കിൽ കൈകാലുകൾ സോപ്പിട്ട് കഴുകുന്നത് നന്നായിരിക്കും.

മഴ നനഞ്ഞാൽ വസ്ത്രങ്ങൾ ഉടനെ മാറണം. ഇല്ലെങ്കിൽ ശരീരത്തിൽ പ്യൂപ്പൽ ബാധയുണ്ടാകും

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുക. വേവിച്ച ഭക്ഷണങ്ങൾ മാത്രം കഴിക്കുക

പച്ചക്കറികളും പഴങ്ങളും വെള്ളത്തിലിട്ട് നന്നായി അഴകിയതിനു ശേഷം ഉപയോഗിക്കുക

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക

ചുമയ്ക്കുമ്പോഴും തുമ്മു മ്പോഴും വായും മുഖവും പൊത്തി പിടിക്കുക

രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം ഒഴിവാക്കുക

ചെറിയ ജലദോഷം ആണെങ്കിലും മാസ്ക് ധരിക്കുന്നത് ശീലമാക്കുക

കോവിഡ് കാലത്ത് നമ്മൾ പാലിച്ച ആരോഗ്യ ശീലങ്ങൾ മുമ്പോട്ട് ജീവിതത്തിൽ പ്രാവർത്തികമാക്കുന്നത് വളരെ നന്നായിരിക്കും. ഏറ്റവും പ്രധാനമായും രോഗങ്ങൾ വന്നാൽ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉള്ള മരുന്നുകൾ മാത്രം സ്വീകരിക്കുക എന്നുള്ളതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments