Wednesday, April 15, 2026
spot_imgspot_imgspot_img
HomeLatest Updatesആറ് മാസത്തെ പ്രണയം 60 വർഷം പോലെ.. സിനിമാ ഓഡിഷനിടെ ആദ്യകൂടിക്കാഴ്ച : കുംഭമേളയിലെ വൈറൽ...

ആറ് മാസത്തെ പ്രണയം 60 വർഷം പോലെ.. സിനിമാ ഓഡിഷനിടെ ആദ്യകൂടിക്കാഴ്ച : കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയ്ക്ക് കേരളത്തിൽ പ്രണയസാഫല്യം

ഇന്ന് കേരളം ആഘോഷിക്കുന്നത് ഒരു വിവാഹമാണ്. കുംഭമേളയ്ക്കിടെ വൈറലായ സുന്ദരി മൊണാലിസയുടേയും മുഹമ്മദ് ഫർമാന്റേയും വിവാഹം. തിരുവനന്തപുരത്തെ അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം.

തന്നെ നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ അച്ഛൻ ശ്രമിക്കുന്നു എന്ന പരാതിയുമായി മൊണാലിസ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഇന്നലെ അഭയം തേടിയിരുന്നു.

മൊണാലിസയും ആൺസുഹൃത്ത് ഫർമാനും പൂവാറിലെ ഷൂട്ടിം​ഗ് സ്ഥലത്ത് നിന്നാണ് എത്തിയത്. പൊലീസ് മൊണാലിസയെ ഫർമാനൊപ്പം അയക്കുകയായിരുന്നു.

വിവാഹത്തെ കുടുംബം എതിർത്തതിനെ തുടർന്നാണ് ഇരുവരും കേരളത്തിൽ അഭയം തേടി എത്തിയത്. ആറ് മാസം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹത്തിലേക്ക് എത്തിയത്. ഒരു സിനിമാ ഓഡിഷനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അധികം വൈകാതെ ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടു. ആറുമാസമായി തങ്ങൾ പ്രണയത്തിലാണെന്ന് ഫർമാൻ പറയുന്നു. ആറ് മാസത്തെ പ്രണയം 60 വർഷം പോലെയാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. 

മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിനിയാണ് മൊണാലിസ. ഫർമാൻ മഹാരാഷ്ട്ര സ്വദേശിയാണ്. ഇതര മതത്തിൽ പെട്ട യുവാവിനെ വിവാഹം ചെയ്യാൻ വീട്ടുകാർ അനുവദിക്കുന്നില്ല. പകരം ബന്ധുവായ മറ്റൊരാളുമായുള്ള വിവാഹത്തിനാണ് വീട്ടുകാർ ശ്രമിക്കുന്നതെന്നും മൊണാലിസ പോലീസിനോട് പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments