Saturday, May 30, 2026
spot_imgspot_imgspot_img
HomeHomeനഴ്‌സിങ് പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം മടങ്ങിയ മലയാളി വിദ്യാർഥിനി മൈസൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

നഴ്‌സിങ് പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം മടങ്ങിയ മലയാളി വിദ്യാർഥിനി മൈസൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

തൃശൂർ : മൈസൂരുവിൽ നിന്ന് നഴ്സിങ് പഠനം അവസാനിപ്പിച്ചു നാട്ടിലേക്കു പിതാവിനൊപ്പം കാറിൽ മടങ്ങുകയായിരുന്ന വിദ്യാർഥിനി അപകടത്തിൽ മരിച്ചു. മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യ(18) ആണ് മരിച്ചത്. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കൽ കേ‍ാളജിലെ നഴ്സിങ് വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

പിതാവിനെ‍ാപ്പം കേ‍ാളജിൽ നിന്ന് കാറിൽ നാട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്നിരുന്ന മറ്റെ‍ാരു കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പിതാവ് സുരേന്ദ്രനും പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സംസ്കാരം പിന്നീട്. സഹേ‍ാദരൻ ആകാശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments