Saturday, May 30, 2026
spot_imgspot_imgspot_img
HomeHomeബൈബിൾ വചന പഠന പരമ്പര’ ജീവമന്ന ‘ സീസൺ 1 വിജയികളുടെ സംഗമവും സീസൺ രണ്ട്...

ബൈബിൾ വചന പഠന പരമ്പര’ ജീവമന്ന ‘ സീസൺ 1 വിജയികളുടെ സംഗമവും സീസൺ രണ്ട് പ്രഖ്യാപനവും

പാലാ: പാലാ രൂപത കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ രൂപത പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ ബൈബിൾ വചന പഠന പരമ്പര ജീവമന്ന സീസൺ 1 സമാപിച്ചു. ഇന്നലെ (27.05) സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ നടന്ന സംഗമത്തിൽ ഇടവക, ഫോറോന, രൂപതാ തല വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ”ജീവമന്ന ” സീസൺ രണ്ടിന്റെ പ്രഖ്യാപനവും നടന്നു. സങ്കീർത്തനം 119 മുഴുവനും കാണാതെ പഠിച്ചെഴുതിയ 65 കുട്ടികളെയും ക്യാഷ് അവാർഡ് നൽകി പ്രത്യേകം ആദരിച്ചു.

സംഗമം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. ദൈവ വചനം വിശാലമായ കടലാണ്. വചനം ഹൃദയത്തിൽ ഉണ്ടാകണം. കാണാതെ പഠിക്കുന്ന തിരുവചനങ്ങൾ പാറയിൽ കൊത്തിവച്ചിരിക്കുന്നതു പോലെയാണ്. അത് മാഞ്ഞു പോകില്ല. വചന പഠനം നിരന്തരമായ മതബോധനമാണ്. ഒരു ജനതയുടെ നിലവിളിക്ക് ദൈവം കൊടുത്ത ഉത്തരമാണ് ‘മന്ന’ എന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

കുടുംബ കൂട്ടായ്മ രൂപതാ പ്രസിഡന്റ് സെബാസ്റ്റ്യൻ പയ്യാനിമണ്ഡപത്തിൽ അദ്ധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ജോസഫ് അരിമറ്റത്ത്, അസി. ഡയറക്ടർ ഫാ. പോൾ കുന്നംപുറത്ത്, ജീവമന്ന പ്രോഗ്രാം ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, ഡോ. റൂബിൾ രാജ്, സിനിമ നടൻ സിജോയ് വർഗീസ്, ബാബു ഇടമണ്ണിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.


ബൈബിൾ വചന പഠന പരമ്പര ജീവമന്ന സീസൺ ഒന്ന്
ഗ്രാൻഡ് ഫിനാലെ വിജയികൾ:

പാലാ: രൂപത കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ രൂപത പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ ബൈബിൾ വചന പഠന പരമ്പര ജീവമന്ന സീസൺ ഒന്ന് രൂപതാ തല മത്സരത്തിലെ ആദ്യ അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ഗ്രാൻഡ് ഫിനാലെയിൽ ഒന്നാം സ്ഥാനം ദീപ റോജൻ – അനിയ റോജൻ കാട്ടാറത്ത്, പൂഞ്ഞാർ ടീമും രണ്ടാം സ്ഥാനം അന്ന സജി – മനു സജി പാറമ്പുഴ, ചേർപ്പുങ്കൽ ടീമും മൂന്നാം സ്ഥാനം എൽസി തോമസ് – ഗ്രീഷ്മ മെറിൻ തോമസ് കണ്ണന്താനം, കാക്കൂർ ടീമും കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 25000/-, 15000/-, 10000/- രൂപ വീതം ക്യാഷ് അവാർഡും മൊമന്റോയും സമ്മാനിച്ചു.

നാലാം സ്ഥാനം നേടിയ കാർലോ സന്തോഷ് – മീവൽ സന്തോഷ് കോടമുള്ളിൽ, സിബിഗിരി ടീമിന് 5000/- രൂപയും മൊമന്റോയും അഞ്ചാം സ്ഥാനം നേടിയ ഷൈൻ റോബി – മരിയ ഇമ്മാനുവൽ കരിയാപുരയിടം, പൂഞ്ഞാർ ടീമിന് 3000/- രൂപയും മൊമന്റോയും സമ്മാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments