കൊച്ചി : എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തിൽ സിറ്റിംഗ് സീറ്റ് നിലനിർത്തി മുന്നണികൾ. അയ്യപ്പൻകാവ് മണ്ഡലത്തിലും മുഖ്യമന്ത്രി സതീശന്റെ പറവൂർ മണ്ഡലത്തിലെ വടക്കേക്കര പഞ്ചായത്തിലും യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. പൂതൃക്കയിൽ ട്വൻറി ട്വൻറി സ്ഥാനാർത്ഥിയും പാറക്കടവ് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും വിജയിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. അയ്യപ്പൻകാവ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി എസ് അജികുമാർ 549 വോട്ടുകൾ ആണ് വിജയിച്ചത്. ഇവിടെ ദീപക് ജോയ് എംഎൽഎ ആയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വടക്കേക്കര പഞ്ചായത്തിൽ ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ജോസ് കുനിയന്തോടത്ത് 140 വോട്ടുകൾ വിജയിച്ചു. ഇവിടുത്തെ മെമ്പർ ആയിരുന്ന സെബി വിദേശത്ത് ജോലി ലഭിച്ചതിനെ തുടർന്ന് രാജി വെച്ചിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. പാറക്കടവ് പഞ്ചായത്തിൽ പുളിയനം തെക്ക് നാലാം വാർഡിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായ സുഗന്ധി ജോഷിയാണ് 207 വോട്ടുകൾക്ക് ജയിച്ചത്. ഇവിടെയും മെമ്പർ ആയിരുന്നു രാജി രാജീവ് വിദേശത്ത് ജോലിക്ക് പോയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പൂതൃക്കയിൽ ട്വൻറി20 സ്ഥാനാർത്ഥി ദീനാമ ജേക്കബ് 399 വോട്ടുകൾക്ക് ജയിച്ചു. കോൺഗ്രസിനും ട്വൻറി ട്വൻ്റിക്കും ഏഴു സീറ്റുകൾ വീതം ലഭിച്ചു.
തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കണ്ണൂർ കോട്ടയം പാലക്കാട് തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫും ഇടുക്കി തൃശ്ശൂർ പത്തനംതിട്ട ജില്ലകളിൽ യുഡിഎഫും വിജയിച്ചു. 18 സീറ്റുകളിൽ എൽഡിഎഫും മുന്നിലും യുഡിഎഫ് 19 സീറ്റുകളിലും ഒരു സീറ്റിൽ സ്വതന്ത്രനും ആണ് മുന്നിലുള്ളത്. എൻ ഡി എ ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു.



