ഇടുക്കി : 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞുള്ള മരുന്ന് നൽകി. ഇടുക്കി മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്. മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ആരോപണമായി മാതാപിതാക്കൾ രംഗത്തെത്തി. ജൂണിൽ കാലാവധി കഴിഞ്ഞ മരുന്നായിരുന്നു അത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടുകൂടി മരുന്ന് ഉപയോഗിച്ചില്ല.
ഭൂമിയാംകുളം സ്വദേശി സോബിൻ സണ്ണിയുടെ 21 ദിവസം പ്രായമായ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. സ്കിൻ ഇൻഫെക്ഷനും ജലദോഷവും ആയിട്ടാണ് മെഡിക്കൽ കോളജിൽ എത്തിയത്. ഇതിന് തന്ന മരുന്നാണ് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. കുഞ്ഞിൻറെ അമ്മയാണ് മരുന്ന് മേടിക്കാൻ പോയത്. ചെറിയ പ്രശ്നമേയുള്ളൂ ഓയിന്റ് ഉപയോഗിച്ചാൽ മതി എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ഇതിൽ പ്രകാരമാണ് ഓയിന്മെന്റ് മേടിച്ചത്. തിരിച്ചെത്തിയതിനു ശേഷം മരുന്നിന്റെ കാലാവധി പരിശോധിച്ചപ്പോഴാണ് ജൂണിൽ കാലാവധി കഴിഞ്ഞ മരുന്നാണ് എന്ന് മനസ്സിലായത്. തുടർന്ന് ഇവർ ഇടുക്കി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി. സൂപ്രണ്ട് ഫാർമസി അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്
ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞുള്ള മരുന്ന് നൽകി; ഗുരുതര ആരോപണവുമായി മാതാപിതാക്കൾ
RELATED ARTICLES



