Monday, August 24, 2026
spot_imgspot_imgspot_img
HomeDistrict Newsപാലാ നഗരസഭാധ്യക്ഷയായി മായാ രാഹുലിനെ തെരഞ്ഞെടുത്തു

പാലാ നഗരസഭാധ്യക്ഷയായി മായാ രാഹുലിനെ തെരഞ്ഞെടുത്തു

കോട്ടയം: പാലായിൽ നടന്ന നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മായാ രാഹുൽ തെരഞ്ഞെടുത്തു. 26 കൗൺസിലർമാർ പങ്കെടുത്ത തെരഞ്ഞെടുപ്പിൽ 16 വോട്ടോടെ മായ രാഹുൽ വിജയിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന റിയ ചീരാംകുഴിക്ക് 10 വോട്ട് ആണ് ലഭിച്ചത്.

എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെ യുഡിഎഫ് ചെയർപേഴ്സനായിരുന്നു ദിയ ബിനു പുളിക്കകണ്ടം പുറത്തായി. ആറുമാസം മാത്രമാണ് ദിയ നഗരസഭാ അധ്യക്ഷയായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ എന്ന് ദിയ പേരെടുത്തിരുന്നു. അവിശ്വാസപ്രമേയത്തെ പിന്തുണച്ച് യുഡിഎഫ് വിമതർ വോട്ട് ചെയ്തതോടുകൂടിയാണ് യുഡിഎഫിന് നഗരസഭ ഭരണം നഷ്ടമായത്. ഡിസിസി വിപ്പ് ലംഘിച്ച കൗൺസിലർമാരെ പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments