ആലപ്പുഴ: 72 മത് നെഹ്റു ട്രോഫി വള്ളംകളിയാണ് ഇന്ന് പുന്നമടക്കായലിൽ നടക്കുന്നത്. ചെറിയ വള്ളങ്ങളുടെ ഹിറ്റ്സ് മത്സരം തുടങ്ങിക്കഴിഞ്ഞു. ഉച്ചയ്ക്ക് രണ്ടു മണിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യും.തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ഫൈനൽ മത്സരങ്ങളും നടക്കും. കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ്, കർണാടക മുഖ്യമന്ത്രി ഡി കെ ശ്രീകുമാർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള എക്സൈസ് സഹകരണ വകുപ്പ് മന്ത്രി ലിജു എന്നിവർ വള്ളംകളി കാണാൻ എത്തും
നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുക വർദ്ധിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ വള്ളംകളിയാണ് ഇന്ന് നടക്കുന്നത്. 5 ലക്ഷം രൂപയായിരുന്ന സമ്മാനം തുക ഇത്തവണ ആദ്യത്തെ നാല് സ്ഥാനക്കാർക്ക് 25, 20, 15 15,10 ലക്ഷം രൂപയാക്കി വർധിപ്പിച്ചു. കൂടാതെ വള്ളങ്ങൾക്കുള്ള മെയിൻറനൻസ് ഗ്രാന്റും 25% വർദ്ധിപ്പിച്ചിട്ടുണ്ട്. 21 ചുണ്ടൻ വള്ളങ്ങളും വിവിധ വിഭാഗങ്ങളായി 70 വള്ളങ്ങളും ഇത്തവണ ട്രോഫി വള്ളംകളിയിൽ ഇറങ്ങുന്നുണ്ട്. നെഹ്റു ട്രോഫി വള്ളംകളി മൂലം ഇന്ന് ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.കുട്ടനാടിനെ സംബന്ധിച്ചോളം അഭിമാനം കൊള്ളുന്ന ഒരു മത്സരവും കൂടിയാണിത്. സ്നേക്ക് ബോട്ട് എന്ന ഒരു അപരനാമവും ഈ വള്ളങ്ങൾക്ക് ഉണ്ട്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ആണ് നെഹ്റു ട്രോഫി വള്ളംകളിക്ക് നാന്ദി കുറിച്ചത്. ആലപ്പുഴയിലേക്കുള്ള സന്ദർശനത്തിന്റെ ഭാഗമായി കോട്ടയത്തു നിന്നും ആലപ്പുഴയിലേക്ക് വള്ളങ്ങളുടെ ഒരു മത്സരത്തോടെയാണ് ജവഹർലാൽ നെഹ്റു യാത്ര ചെയ്തത്. ഈ മത്സരത്തിൽ നടുഭാഗം ചുണ്ടൻ വിജയിയായി. ഇത് കണ്ട് സന്തോഷഭരിതനായി. ഡൽഹിയിൽ തിരിച്ചെത്തിയ അദ്ദേഹം ചുണ്ടൻ വെള്ളത്തിൻറെ ആകൃതിയിലുള്ള ഒരു വെള്ളി ട്രോഫി സംഭാവന നൽകുകയും ചെയ്തു. ഇതാണ് പിന്നീട് നെഹ്റു ട്രോഫി എന്നറിയപ്പെട്ടത്. അദ്ദേഹത്തിൻറെ സന്ദർശനത്തിന്റെ സ്മരണ പുതുക്കുന്നതാണ് വർഷംതോറും പുന്നമട തടാകത്തിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി.

ആദ്യത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ നെഹ്റു തൻറെ കൊച്ചുമക്കളോടൊപ്പം ആണ് മത്സരം കാണാൻ വന്നത്. അന്ന് വിജയിച്ചത് നടുഭാഗം ചുണ്ടൻ ആയിരുന്നു. നെഹ്റു നേരിട്ട് വന്നാണ് ടീമിന് വെള്ളി ട്രോഫി സമ്മാനിച്ചത്.
ആലപ്പുഴയുടെ പ്രധാന ഉത്സവം നാളുകളാണ് നെഹ്റുട്രോഫി വള്ളംകളിയുടേത്. ഇത് കാണാൻ നിരവധി വിദേശ വിനോദസഞ്ചാരികൾ നേരത്തെ തന്നെ ഇവിടെയെത്തുന്നു. താളാത്മകമായ തുഴച്ചിലിന്റെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ നടക്കുന്ന ഈ ജലമാമാങ്കം പുന്നമട തടാകത്തിൽ ഒരു മാസ്മരികത തന്നെ സൃഷ്ടിക്കുന്നു. നാനാ ജാതിയിൽ പെട്ടവർ ഒരുമിച്ച് ആവേശത്തോടെയാണ് ഈ വള്ളംകളിയിൽ പങ്കെടുക്കുന്നത്. കുട്ടനാടിന്റെ സവിശേഷമാർന്ന ജലമേളയാണിത്. ഇത് നടക്കുന്ന ദിവസം പുന്നമട തടാകത്തിൽ മുത്തുക്കുടകളും, കഥകളി, തെയ്യം പഞ്ചവാദ്യം, പടയണി തുടങ്ങിയ സാംസ്കാരിക കലകളുടെ പ്ലോട്ടുകളും കൊണ്ട് ഇവിടെയാകെ അലങ്കരിക്കുന്നു.
കേരളത്തിൻറെ തനതായ ജലമേള യാണ് വള്ളംകളി. ഓണ നാളുകളെ ആവേശഭരിതമാക്കുന്ന വള്ളംകളികൾ കേരളത്തിൻറെ തനതായ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ്



