Sunday, August 23, 2026
spot_imgspot_imgspot_img
HomeFood & Travelകർക്കടക വാവട-പാരമ്പര്യവും രുചിയും ചേരുന്ന നാടൻ പലഹാരം

കർക്കടക വാവട-പാരമ്പര്യവും രുചിയും ചേരുന്ന നാടൻ പലഹാരം

കർക്കടകത്തിലെ അമാവാസി നാളാണ് കർക്കടവാവായി ആചരിക്കുന്നത്. ഈ ദിവസം പിതൃക്കൾക്ക് വീടുകളിൽ സമർപ്പിക്കുന്ന വിശേഷപ്പെട്ട പലഹാരമാണ് വാവട അല്ലെങ്കിൽ ഇലയട എന്ന പേരിൽ അറിയപ്പെടുന്നത്.

അരിപ്പൊടിയും തേങ്ങയും ചേർത്ത് ഉണ്ടാക്കുന്ന രുചികരമായ ഈ പലഹാരം കുട്ടികൾ ഉൾപ്പെടെ മുതിർന്നവരുടെയും ഇഷ്ടഭക്ഷണമാണ്.

ചേരുവകൾ

അരിപ്പൊടി-രണ്ട് കപ്പ്
ഉപ്പ് -ആവശ്യത്തിന്
തേങ്ങാ ചിരകിയത്-1 കപ്പ്
ശർക്കര-1/2 കപ്പ്
ജീരകം-ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി-1 ടേബിൾ സ്പൂൺ
ചെറു ചൂടുവെള്ളം-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയിലേക്ക് ഉപ്പും ചെറുചൂടുള്ള വെള്ളവും ചേർത്ത് മാവു കുഴച്ചെടുക്കുക.ഈ സമയം തേങ്ങ ചിരകിയതിലേക്ക് ശർക്കര പൊടിയും ഏലയ്ക്കാപ്പൊടിയും ജീരകവും ചേർത്ത് നന്നായി യോജിപ്പിക്കുക (ചിലയിടത്ത് തേങ്ങാപാനിയാക്കി ഉപയോഗിക്കുന്നു)വാഴയിലയിലാണ് അടപരത്തേണ്ടത്. ഇല നാല് ഭാഗമായി കീറിയെടുത്ത് അതിലേക്ക് അടച്ചുവെച്ചിരിക്കുന്ന മാവ് പരത്തുക. കട്ടിക്ക് പരത്തരുത് . മുൻപ് തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാക്കൂട്ട് മാവിൻറെ മുകളിലേക്ക് നേർമമായി പരുത്തുക. അതിനുശേഷം ഇല മടക്കി ആവിയിൽ നന്നായി വേവിച്ചെടുക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments