Sunday, August 23, 2026
spot_imgspot_imgspot_img
HomeDistrict NewsErnakulamമഹാരാഷ്ട്രയിൽ നടന്ന തയ്ക്വാൻഡോ മത്സരത്തിൽ തൃശ്ശൂർ സ്വദേശിക്ക് ഗുരുതരമായ പരിക്ക്. വിദ്യാർത്ഥി വെന്റിലേറ്ററിൽ

മഹാരാഷ്ട്രയിൽ നടന്ന തയ്ക്വാൻഡോ മത്സരത്തിൽ തൃശ്ശൂർ സ്വദേശിക്ക് ഗുരുതരമായ പരിക്ക്. വിദ്യാർത്ഥി വെന്റിലേറ്ററിൽ

പെരുമ്പിലാവ് : മഹാരാഷ്ട്രയിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ പ്രഹരമേറ്റ് തൃശ്ശൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്ക് ഗുരുതരമായ പരുക്ക്. പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും മതിലകം കൂളിമൂട്ടം വളർത്തുപടി അബ്ദുൽ ജലാലിന്റെ മകനുമായ ഫായിസ് അബ്ദുൽ ജലാലിനാണ് പരിക്കേറ്റത്. എറണാകുളം ആംസ്റ്റർ മെഡിസിറ്റിയിൽ തീവ്രപരിചന വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന ഫയസ് ഇപ്പോൾ അബോധാവസ്ഥയിലാണ്.


ചന്ദ്രപൂർ സൻസ്കാർ ഭാരതി പബ്ലിക് സ്കൂളിൽ നടന്ന അണ്ടർ 19 വിഭാഗം മത്സരത്തിനിടയാണ് സംഭവം നടന്നത്. ഉടൻ തന്നെ സ്കൂൾ അധികൃതർ ചന്ദ്രപ്പൂരിലെ സ്വകാര്യ ആശുപത്രി പ്രവേശിക്കുകയും തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തര ശാസ്ത്ര ക്രിയക്ക് വിധേയനാക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് കൊണ്ടുവരുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments