ഡെറാഡൂൺ: മിന്നൽ പ്രളയത്തെ തുടർന്ന് നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ വെള്ളവും മണ്ണും ഇരച്ചു കയറി 6 തൊഴിലാളികൾ മരിച്ചു. 14 പേർക്ക് പരിക്കുണ്ട്. രണ്ടുപേർക്ക് തിരച്ചിൽ തുടരുന്നു.
ചമോലി ജില്ലയിലെ പിമ്പൽ കോട്ടയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്മെൻറ് കോർപ്പറേഷന്റെ ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടം ഉണ്ടായത്. മിന്നൽ പ്രളയത്തിന് പിന്നാലെയാണ് തുരങ്കത്തിലേക്ക് മണ്ണും വെള്ളവും ഇരച്ചു കയറിയത്. 22 തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ ഉള്ളതായി പറയുന്നു. ഇതിൽ 20 പേരെ പുറത്തെടുത്തു. ആറുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .രണ്ടുപേർ തുരംഗത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. അവർക്കായി തിരച്ചിൽ തുടരുകയാണ്. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസും, ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളും, സൈന്യവും രക്ഷാപ്രവർത്തനത്തിനായി ഇവിടെ എത്തിയിട്ടുണ്ട്. പരിക്കേറ്റ തൊഴിലാളികൾക്ക് എല്ലാ ചികിത്സാ സൗകര്യങ്ങൾ നൽകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്പർ സിംഗ് ദാമി അറിയിച്ചു.



