Monday, August 24, 2026
spot_imgspot_imgspot_img
HomeDistrict NewsErnakulamമൂവാറ്റുപുഴയിൽ പ്രിയദർശിനി ഓർഡിനറി ബസ്സിൽ യാത്രക്കാരൻ നോട്ട് കടിച്ചുപിടിച്ച് നൽകി;വനിതാ കണ്ടക്ടർ ഇറങ്ങിപ്പോയി.

മൂവാറ്റുപുഴയിൽ പ്രിയദർശിനി ഓർഡിനറി ബസ്സിൽ യാത്രക്കാരൻ നോട്ട് കടിച്ചുപിടിച്ച് നൽകി;വനിതാ കണ്ടക്ടർ ഇറങ്ങിപ്പോയി.

കൂത്താട്ടുകുളം: മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് കൂത്താട്ടുകുളം സ്റ്റാൻഡിൽ എത്തിയ പ്രിയദർശിനി ബസ്സിൽ യാത്രക്കാരൻ നോട്ട് വായിൽ കടിച്ചു പിടിച്ച് നൽകി. ഇതിനെ തുടർന്ന് നോട്ട് വാങ്ങാൻ വനിതാ കണ്ടക്ടർ തയ്യാറായില്ല. വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. പിന്നാലെ വനിതാ കണ്ടക്ടർ ബസ്സിൽ നിന്ന് ഇറങ്ങി പോയി. കെ എസ് ആർ ടി സി യുടെ ട്രിപ്പ് മുടങ്ങി.

ബസ്സിൽ നിന്ന് ഇറങ്ങിയ വനിതാ കണ്ടക്ടർ യൂണിറ്റ് ഇൻസ്പെക്ടർക്കും കൂത്താട്ടുകുളം പോലീസിലും പരാതി നൽകി. സംഭവത്തെ തുടർന്ന് പോലീസ് സംഘം സ്റ്റാൻഡിൽ എത്തി അന്വേഷണം ആരംഭിച്ചു. കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായ വനിതാ കണ്ടക്ടർ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ ചികിത്സ നേടി .തുടർന്ന് ജോലിക്ക് കയറുന്നില്ല എന്ന് യൂണിറ്റ് ഇൻസ്പെക്ടറോട് പറഞ്ഞു. പകരം കണ്ടക്ടറെ കിട്ടാതെ ബസ് കൂത്താട്ടുകുളം സ്റ്റാൻഡിൽ കടന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments