Sunday, August 23, 2026
spot_imgspot_imgspot_img
HomeLatest Updatesനെടുമ്പാശ്ശേരിയിൽ ഹോട്ടലിൽ വൻ തീപിടുത്തം; കട പൂർണ്ണമായും കത്തി നശിച്ചു

നെടുമ്പാശ്ശേരിയിൽ ഹോട്ടലിൽ വൻ തീപിടുത്തം; കട പൂർണ്ണമായും കത്തി നശിച്ചു

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപമുള്ള ഹോട്ടലിന് തീ പിടിച്ചു. ആളപായമില്ല. ഹോട്ടൽ പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് രാവിലെ ആയിരുന്നു തീപിടുത്തം ഉണ്ടായത്.

നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് തിരിയുന്ന അത്താണി ജംഗ്ഷനിലാണ് തീപിടുത്തം ഉണ്ടായത്. വിമാനങ്ങൾ ലാൻഡ് ചെയ്യാനായി താഴ്ന്നു പറക്കുന്ന മേഖലയാണിത് ഗ്രാൻഡ് മലബാർ ഹോട്ടലിനാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന് ഉള്ള കാരണം വ്യക്തമല്ല. എയർഫോഴ്സ് വന്ന് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.മൂന്നു ഫയർഫോഴ്സ് യൂണിറ്റ് ആണ് വന്ന് തീ കെടുത്തിയത്. വിമാനത്താവളത്തോട് ചേർന്നുള്ള സ്ഥലം ആയതിനാൽ നല്ല തിരക്ക് ഉണ്ടായിരുന്നു. തക്ക സമയത്ത് തന്നെ ആളുകളെ ഒഴിപ്പിച്ചത് കൊണ്ട് വൻ ദുരന്തം ഒഴിവായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments