തൃശ്ശൂർ: കോടന്നൂർ സെൻററിന് സമീപമുള്ള സൂപ്പർമാർക്കറ്റിൽ വെച്ച് വധുവിനെയും ഭാവിവരനെയും യുവാവ് കുത്തി പരിക്കേൽപ്പിച്ചു. കോടന്നൂർ സ്വദേശിയായ വൈഷ്ണവി (23), ഒല്ലൂർ സ്വദേശിയായ അരുണിനു (27) മാണ് കുത്തേറ്റത്. കോടനാട് സ്വദേശിയായ അശ്വിനാണ് (25) ആണ് കത്തി വെച്ച് കുത്തിയത്. അതിനുശേഷം അശ്വിൻ കടന്നുകളഞ്ഞു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കടയിലേക്ക് സാധനം വാങ്ങിക്കാൻ വന്നതായിരുന്നു വൈഷ്ണവിയും അരുണും. കുത്തേറ്റതിനെ തുടർന്ന് ഇവരെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈഷ്ണവിയോടുള്ള വ്യക്തിവൈരാഗ്യം ആണ് സംഭവത്തിന് പിന്നില്ലെന്ന് പോലീസ് പറയുന്നു.



