Sunday, August 23, 2026
spot_imgspot_imgspot_img
HomeLatest Updatesകരുവാറ്റയിലെ കൊലപാതകം; കൊട്ടേഷൻ നൽകിയത് കൊച്ചുമകൾ

കരുവാറ്റയിലെ കൊലപാതകം; കൊട്ടേഷൻ നൽകിയത് കൊച്ചുമകൾ

കരുവാറ്റ: ആലപ്പുഴ കരുവാറ്റയിൽ വയോധികന്റെ കൊലപാതകത്തിൽ 13 വയസ്സുള്ള കൊച്ചുമകളെ പോലീസ് അറസ്റ്റ് ചെയ്തു.കൂടെ കൊലപാതകത്തിന് സഹായിച്ച മൂന്ന് സുഹൃത്തുക്കളെയും പോലീസ് പിടികൂടി. കരുവാറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന ചെട്ടിയാരെയാണ് കഴിഞ്ഞദിവസം കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്

ഐഫോണും ബൈക്കും മേടിക്കാൻ ആണ് മുത്തച്ഛനെ കൊച്ചുമകൾ കൊട്ടേഷൻ കൊടുത്ത് കൊല ചെയ്തത്. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. പെൺകുട്ടിയുടെ ഭാര്യ മകളുടെ പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളേജിൽ പോയിരിക്കുകയായിരുന്നു. ശിവൻകുട്ടിയുടെ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കഴുത്ത് തുണി വെച്ച് മുറുക്കിയാണ് ശിവൻകുട്ടിയെ കൊന്നത്. ഒന്നിലധികം പേർ ഇതിൽ ഉണ്ട് എന്ന് പോലീസിന് അന്വേഷണത്തിൽ നിന്ന് ആദ്യഘട്ടത്തിൽ തന്നെ മനസ്സിലായി.ആഭരണങ്ങൾ മോഷണം പോയിട്ടുണ്ട്. വീട്ടിൽ ആകെ മുളകും പൊടി വിതറി ഇട്ടേക്കുവായിരുന്നു.

ശിവൻകുട്ടിക്ക് മൂന്ന് മക്കളാണ് ഉള്ളത്. മകൻ നേരത്തെ മരിച്ചു പോയി. മറ്റൊരു മകൾ വിദേശത്താണ്. വാടക വീടിനു സമീപത്തായി രണ്ട് മക്കൾക്കായി വീട് പണിയുകയായിരുന്നു. കൊച്ചുമകൾ അടക്കം മൂന്നുപേരും പ്രായപൂർത്തിയാകാത്തവരാണ്. പ്രായപൂർത്തിയായ ആരുടെയെങ്കിലും സഹായം പുറത്തുനിന്ന് ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് കൂടുതൽ അന്വേഷിച്ചു വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments