Tuesday, April 14, 2026
spot_imgspot_imgspot_img
HomeTrending Nowപാഴ്സൽ ഓഫീസിൽ ഒരു വലിയ ചാക്കുകെട്ടുമായി യുവതി; എന്താ ഇതെന്ന് ജീവനക്കാർ ചോദിച്ചപ്പോൾ ഉത്തരമില്ല; ഒടുവിൽ...

പാഴ്സൽ ഓഫീസിൽ ഒരു വലിയ ചാക്കുകെട്ടുമായി യുവതി; എന്താ ഇതെന്ന് ജീവനക്കാർ ചോദിച്ചപ്പോൾ ഉത്തരമില്ല; ഒടുവിൽ തുറന്ന് നോക്കിപ്പോൾ ജീവനോടെ ഒരു മനുഷ്യൻ ; കാരണം കേട്ട് ഞെട്ടി ജീവനക്കാർ

ബംഗളൂരു: പിതാവിനെ ജീവനോടെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. യുവതിക്കൊപ്പം ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരനും കൊറിയർ സ്ഥാപനത്തിൽ എത്തിയിരുന്നു. പാഴ്‌സലിന്റെ വലിപ്പം കണ്ട് എന്താണ് പാക്കറ്റിനുള്ളിൽ എന്ന് ജീവനക്കാർ ചോദ്യം ചെയ്തതോടെ ആണ് സംഭവം പുറത്തായത്. ബംഗളൂരുവിലെ ബിസിനസ് ഡിസ്‌ട്രിക്‌റ്റിലെ സദാശിവനഗറിലുള്ള കൊറിയർ ഓഫീസിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

ജീവനക്കാരുടെ ചോദ്യത്തിന് യുവതി മറുപടി നൽകാതായതോടെയാണ് കെട്ടുഅയച്ചു നോക്കിയത്. ചാക്കിൽ നിന്നും ജീവനോടെയൊരാൾ പുറത്തുവരുന്നതുകണ്ട് ജീവനക്കാർ ഞെട്ടി. റീൽ വീഡിയോയ്‌ക്ക് വേണ്ടിയാണ് താൻ പിതാവിനെ ചാക്കിൽ കയറ്റിയതെന്നായിരുന്നു യുവതിയുടെ മറുപടി.

കൂടാതെ റംസാൻ, ഉഗ്രാഡി ആഘോഷസമയമായതിനാൽ യാത്രാടിക്കറ്റുകൾ ലഭിക്കാത്ത സാഹചര്യത്തിൽ കൊറിയർ അയയ്‌ക്കുന്നതാണ് ഏകമാർഗമെന്ന് കാണിക്കാനാണ് റീലെടുക്കുന്നതെന്നും യുവതി വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments