Tuesday, April 21, 2026
spot_imgspot_imgspot_img
HomeLatest Updatesപാലായിൽ വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലായിൽ വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: പാലായിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിനിയായ ഡോ. ലക്ഷ്മി ആർ. പണിക്കർ (33) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കെഴുവംകുളത്തുള്ള ഹോസ്റ്റൽ മുറിയിൽ ഇവരെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈകുന്നേരമായിട്ടും ഡോക്ടറെ പുറത്തുകാണാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments