കോട്ടയം : രാമപുരത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.
രാമപുരത്ത് ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ കോട്ടയം ആനിക്കാട് സ്വദേശി റൈഗൺ ജോർജ് ആണ് മരിച്ചത്.
ഏരിമറ്റം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാമെന്നാണ് വിവരം.
അതേസമയം അപകടസമയത്ത് റൈഗൺ ജോർജ് വാഹനത്തിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
ഗുരുതരമായി പരിക്കേറ്റ റൈഗണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ രാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.



