Monday, May 25, 2026
spot_imgspot_imgspot_img
HomeHome`വോട്ടെണ്ണും മുമ്പ് സഭാധ്യക്ഷന്മാരെ വിമർശിച്ചു, ഇങ്ങനെ വിമർശിച്ചാൽ എങ്ങനെ വോട്ട് കിട്ടും?' പിസി ജോർജിനും ഷോൺ...

`വോട്ടെണ്ണും മുമ്പ് സഭാധ്യക്ഷന്മാരെ വിമർശിച്ചു, ഇങ്ങനെ വിമർശിച്ചാൽ എങ്ങനെ വോട്ട് കിട്ടും?’ പിസി ജോർജിനും ഷോൺ ജോർജിനും ബിജെപിയുടെ കടുത്ത വിമർശനം

ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പിസി ജോർജിനും ഷോൺ ജോർജിനും കടുത്ത വിമർശനം. വോട്ടെണ്ണും മുമ്പ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്ന് നേതാക്കൾ പറഞ്ഞു. തൃശ്ശൂർ, പാലക്കാട്‌, ആറന്മുള തോൽ‌വിയിലും യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു.

ഇന്നലെ ബിജെപി കോർ കമ്മിറ്റിയിൽ ആണ് പിസി ജോർജിനും ഷോൺ ജോർജിനും എതിരെ കടുത്ത വിമർശനം ഉയർന്നത്. പരാജയത്തെ പറ്റിയുള്ള ചർച്ചകൾക്കായാണ് കോർ കമ്മിറ്റി യോ​ഗം ചേർന്നത്. ബിജെപി ഹിന്ദുത്വ നിലപാട് വെടിയണം എന്ന് ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്.

ഇത്തരത്തിൽ ഒരു പേരുദോഷം ഉണ്ടെങ്കിൽ അത് മാറ്റാനാണ് ക്രിസ്ത്യൻ ഔട്ട് റീച്ചിലേക്ക് മാറിയത് എന്ന് നേതാക്കൾ തിരിച്ചടിച്ചു. വോട്ടെണ്ണുന്നതിന് മുൻപ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്നും നേതാക്കൾ കമ്മിറ്റിയിൽ പറഞ്ഞു. ഇങ്ങനെ ആയാൽ എങ്ങനെ ക്രൈസ്തവ വോട്ട് കിട്ടുമെന്നും ചോദിച്ചു. ഇതിന് ഷോണിനും ജോർജിനും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments