Sunday, November 22, 2026
spot_imgspot_imgspot_img
HomeDistrict Newsമുവാറ്റുപുഴയിൽ ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ കാറിടിച്ച് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം : മുത്തശ്ശിക്കും സ്കൂട്ടർ...

മുവാറ്റുപുഴയിൽ ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ കാറിടിച്ച് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം : മുത്തശ്ശിക്കും സ്കൂട്ടർ യാത്രികനും പരിക്ക്

മൂവാറ്റുപുഴ: നൃത്തപഠന ക്ലാസ് കഴിഞ്ഞ് മുത്തശ്ശിക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന ഒൻപതുവയസുകാരി കാറിടിച്ച് മരിച്ചു. അപകടത്തിൽ മുത്തശ്ശിക്കും സ്കൂട്ടർ യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. പട്ടിമറ്റം കണ്ണലപുത്തൻപുരയിൽ രാജേഷ്–രേഷ്മ ദമ്പതികളുടെ മകൾ റെയയാണ് മരിച്ചത്.

മൂവാറ്റുപുഴ പാറപ്പുറത്ത് ഓമനക്കുട്ടന്റെ ഭാര്യ ലേഖ (62), ഇടുക്കി സ്വദേശി ലിജോ കുര്യാക്കോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആദ്യം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ലിജോയെ തൊടുപുഴയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തൊടുപുഴ–മൂവാറ്റുപുഴ റോഡിൽ നിർമ്മല കോളേജ് ജംഗ്ഷന് സമീപമുള്ള ഹോസ്റ്റൽ ജംഗ്ഷനിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ലേഖയുടെ കൈപിടിച്ച് റോഡരികിലൂടെ നടക്കുകയായിരുന്നു റെയ. ഇതിനിടെ മൂവാറ്റുപുഴ ഭാഗത്തുനിന്ന് അതിവേഗത്തിലെത്തിയ കാർ എതിർദിശയിൽ വന്ന സ്കൂട്ടറിലും റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.

തുടർന്ന് മുത്തശ്ശിയെയും ഇടിച്ച കാർ സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. കാറിനും മരത്തിനുമിടയിൽ കുടുങ്ങിയ റെയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ലേഖയുടെ കാലൊടിയുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂട്ടർ യാത്രക്കാരനായ ലിജോയുടെ കൈയ്ക്കും കാലിനും ഒടിവുണ്ട്.

തൊടുപുഴ സ്വദേശിയാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്. പട്ടിമറ്റം താമരച്ചാൽ സെന്റ് മേരീസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് റെയ. പിതാവ് രാജേഷ് ദുബായിലാണ് ജോലി ചെയ്യുന്നത്. മാതാവ് രേഷ്മ മൂവാറ്റുപുഴ ആസ്കോ ലാബിൽ ഫാർമസിസ്റ്റാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments