Sunday, November 22, 2026
spot_imgspot_imgspot_img
HomeLatest Updatesകൊച്ചിയിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം ജിമ്മിൽനിന്ന് മടങ്ങുന്നതിനിടെ

കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം ജിമ്മിൽനിന്ന് മടങ്ങുന്നതിനിടെ

കൊച്ചി: കാക്കനാട് അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിനി അക്ഷരയാണ് മരിച്ചത്. കാക്കനാട്–ഇടച്ചിറ റോഡിലെ ഐഎംജി ജംഗ്ഷനിലായിരുന്നു അപകടം.accident in kochi

ഇന്നലെ രാവിലെ എട്ടുമണിയോടെ ജിമ്മിൽനിന്ന് മടങ്ങുകയായിരുന്ന അക്ഷരയെ ഇടുങ്ങിയ റോഡിലൂടെ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.

ഗുരുതരമായി പരുക്കേറ്റ അക്ഷരയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments