Saturday, November 21, 2026
spot_imgspot_imgspot_img
HomeLatest Updatesകൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12ലേറെ സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ; ഡോക്ടർക്കായി ലുക്കൗട്ട് നോട്ടീസ് ; നടിയുടെ...

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12ലേറെ സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ; ഡോക്ടർക്കായി ലുക്കൗട്ട് നോട്ടീസ് ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ

കൊച്ചി: കൊച്ചിയിലെ ഡോക്ടർക്കെതിരായ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസിന്റെ മൊബൈൽ ഫോണിൽ നിരവധി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇയാളുടെ ഫോണിൽ നിന്ന് ഏകദേശം 12 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് കണ്ടെത്തിയതെന്നാണ് വിവരം.

ഇതിൽ ആരെയെങ്കിലും ഇയാൾ ബ്ലാക്മെയിൽ ചെയ്തിട്ടുണ്ടോ എന്ന അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. നടിയും കൂട്ടരും ഫോൺ പിടിച്ചെടുത്തതിനെ തുടർന്ന് ഇതിലെ വിവരങ്ങൾ പുറത്തുപോകുമോ എന്ന ഭയത്താലാണ് ഡോ. ജോൺസൺ കെ.വർഗീസ് പൊലീസിൽ പരാതിപ്പെടാൻ തയാറായത് എന്നാണ് വിവരം.

ഡോക്ടറുടെ അതിക്രമത്തിന് ഇരയായ നടിയുടെ ബന്ധു തന്നെയാണ് പിടിച്ചെടുത്ത ഫോൺ പൊലീസിന് കൈമാറിയത്. അതിനിടെ, ഒളിവിൽ പോയ ഡോ. ജോൺസണെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

സംഭവം ഇൻഫോപാർക്ക് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ, കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത നടിയുടെയും കൂട്ടരുടേയും ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സുഹൃത്തുമൊത്ത് ഡോ. ജോൺസൺ പൊന്നുന്നിയിലെ ഫ്ലാറ്റിലെത്തുന്നത്. ജോൺസണെ ഇവിടെയിറക്കിയ ശേഷം സുഹൃത്ത് തിരികെ പോയി. തന്റെ ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞ് നടി വിളിച്ചതിനെ തുടർന്നാണ് അവിടെ പോയത് എന്നാണ് ജോൺസൺ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. തുടർന്ന് അവിടെയെത്തിയപ്പോൾ ബന്ധുവിന് ലഹരി മരുന്ന് നൽകി ബലാത്സംഗം ചെയ്തെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ പരാതിയിലുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments