Saturday, November 21, 2026
spot_imgspot_imgspot_img
HomeDistrict Newsസ്കൂട്ടറിലേക്ക് ടിപ്പർ ഇടിച്ചുകയറി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്കൂട്ടറിലേക്ക് ടിപ്പർ ഇടിച്ചുകയറി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: മാവേലിക്കരയിൽ സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ചെന്നിത്തല സൗത്ത് തഴത്തേതിൽ ബാബുവിന്റെ ഭാര്യ ആനി ബാബു (56) ആണ് മരിച്ചത്. മാവേലിക്കര സർക്കാർ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം.

പിന്നിൽനിന്ന് അമിതവേഗത്തിൽ എത്തിയ ടിപ്പർ ലോറി ശ്രദ്ധയിൽപ്പെട്ടതോടെ ആനി സ്കൂട്ടർ റോഡിന്റെ ഇടതുവശത്തേക്ക് മാറ്റി നിർത്തുകയായിരുന്നു. ഇതിനിടെ ലോറി സ്കൂട്ടറിലേക്ക് ഇടിച്ചുകയറി.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ആനിയുടെ ദേഹത്തുകൂടി ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

അയ്യോ രക്ഷിക്കണേ… ആത്മഹത്യാ ചെയ്യാൻ പുഴയിൽ ചാടിയ യുവതിപ്പെട്ടത് മുതലയുടെ വായിൽ : ഒടുവിൽ സംഭവിച്ചത് – Malayalam News, Kerala News, Latest News, Useful Information: Neuseful

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments