Sunday, October 4, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamതിരുവല്ലയിൽ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ തുടർന്ന് യുവതി മരിച്ചു; ചികിത്സ പിഴവ് എന്ന് ബന്ധുക്കൾ

തിരുവല്ലയിൽ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ തുടർന്ന് യുവതി മരിച്ചു; ചികിത്സ പിഴവ് എന്ന് ബന്ധുക്കൾ

ചങ്ങനാശ്ശേരി : കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പറമ്പിൽ വിദ്യയാണ് (45) മരിച്ചത്. ചികിത്സ പിഴവ് വന്നു എന്ന് ആരോപിച്ച് ബന്ധുക്കൾ തിരുവല്ല പോലീസിന് പരാതി നൽകി.

തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിൽ ആയിരുന്നു കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ നടന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിദ്യയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഉടൻ തന്നെ തിരുവല്ലയിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കയേയാണ് ഇന്നലെ രാത്രി മരിച്ചത് . ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം വന്നതാണ് ആരോഗ്യസ്ഥിതി മോശമായത് എന്നും ചികിത്സയിൽ പിഴവ് വന്നിട്ടില്ല എന്നും തിരുവല്ല സ്വകാര്യ ക്ലിനിക് അധികൃതർ പറഞ്ഞു. സന്തോഷാണ് വിദ്യയുടെ ഭർത്താവ്. സിദ്ധാർഥ്, സംഗീത് എന്നിവർ മക്കളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments