Sunday, September 20, 2026
spot_imgspot_imgspot_img
HomeHomeകോഴിക്കോട് കാർ മതിലിൽ ഇടിച്ച് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കോഴിക്കോട് കാർ മതിലിൽ ഇടിച്ച് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കോഴിക്കോട്: ചേവായൂരിൽ കാർ മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർ മരിച്ചു. ചേവായൂർ സ്വദേശിയായ സി പി സുധാകരനാണ് മരിച്ചത്. ഇന്ന് വെളുപ്പിനെ കൊയിലാണ്ടിക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.

വീടിനടുത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. ഇവിടെ ഒരു വലിയ ഇറക്കം ഉണ്ടായിരുന്നു. അവിടെ വച്ച് സുധാകരൻ ഓടിച്ചിരുന്ന കാറിൻറെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് കാറ് മതിലിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു. നാട്ടുകാർ എത്തിയപ്പോഴേക്കും കാർ മുഴുവൻ തീ പടർന്നിരുന്നു. ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും സുധാകരൻ മരിച്ചിരുന്നു. ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി കൊയിലാണ്ടിക്ക് പോയതായിരുന്നു സുധാകരൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments