Wednesday, April 15, 2026
spot_imgspot_imgspot_img
HomeHomeഅമ്മയോടൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എൽകെജി വിദ്യാർഥിനി മരിച്ചു

അമ്മയോടൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എൽകെജി വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: പാങ്ങോട് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന നാലു വയസുകാരിക്ക് ദാരുണാന്ത്യം. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്‍റെയും അമാനയുടെയും മകൾ സനാ മെഹ്‌റിൻ ആണ് മരിച്ചത്.

വീടിനു മുന്നിൽ എത്തി റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റ സനയെ ഉടൻതന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരിച്ചു.

പാങ്ങോട് ഗവ. എൽ.പി.എസിലെ എൽ.കെ.ജി. വിദ്യാർഥിനിയായിരുന്നു സന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments