Tuesday, April 14, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamകോട്ടയം മെഡി.കോളജ് മുൻ പ്രിസിപ്പാൾ ഡോ. ജയകുമാറിന്റെ കാർ കത്തിനശിച്ച നിലയിൽ

കോട്ടയം മെഡി.കോളജ് മുൻ പ്രിസിപ്പാൾ ഡോ. ജയകുമാറിന്റെ കാർ കത്തിനശിച്ച നിലയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ച നിലയിൽ. സംഭവത്തിൽ വീട്ടിലെ മുൻ ജീവനക്കാരൻ ശ്രീധരനെ (88) ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ശ്രീധരൻ കാറിന് തീയിട്ടതാണെന്ന് സംശയിക്കുന്നുണ്ട്.

ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി ഗാർഡൻസിൽ ഡോ. ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ വച്ചത്. തീയും പുകയും കണ്ട് വീട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിലും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. ഇവർ എത്തി തീ അണച്ചപ്പോഴാണ് കാറിനു സമീപത്ത് പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്.

തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
ഇദ്ദേഹം മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ ഗാന്ധിനഗർ പൊലീസും സ്ഥലത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments