Friday, April 24, 2026
spot_imgspot_imgspot_img
HomeHomeകുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; കോട്ടയത്ത് യുവതിക്ക് ദാരുണാന്ത്യം

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; കോട്ടയത്ത് യുവതിക്ക് ദാരുണാന്ത്യം

കോട്ടയം : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ എടുക്കുന്നതിനിടെ ആണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു. കഴിഞ്ഞ 21-ന് രാവിലെ 11.30-നായിരുന്നു സംഭവം.

ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ മരണത്തിന് കീഴടങ്ങിയത്.

എബിസൺ ആണ് ഭർത്താവ്. ഇവാനിയ മകളാണ്. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പങ്ങട തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments