കൊല്ലം: പാപനാശത്ത് തിരയിൽ പെട്ട് മധ്യവയസായ സ്ത്രീയും പുരുഷനും മരിച്ചു.മടവൂർ സ്വദേശി ഓമനക്കുട്ടൻ(70) പറവൂർകൂറ്മുണ്ടൽ പുഞ്ചിറക്കുളം സ്വദേശി ലതിക(50) എന്നിവരാണ് മരിച്ചത്.
പാപനാശത്ത് പുലിമുട്ടുകൾക്കിടയിലുള്ള പുൽപ്പരപ്പിൽ ഇരിക്കുവായിരുന്നു ഇരുവരും.ഈ സമയം തിരമാലകൾ ശക്തിയായി അടിച്ചുകയറിയപ്പോഴാണ് ഇവർ അപകടത്തിൽ പെട്ടത്.തിരമാലയിൽ പെട്ട ഇവർ വിളിച്ചു കൂവിയപ്പോഴാണ് സമീപത്തുണ്ടായിരുന്ന യുവാക്കൾ ഓടി വന്നത്.തുടർന്ന് ഇവരെ രക്ഷപെടുത്തുകയും സി പി ആർ കൊടുത്തു ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.എന്നാൽ ഇതിനോടകം ഇവർ മരിച്ചിരുന്നു.
ഇവർ വന്ന ബൈക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്.പുലിമുട്ടുകൾക്കിടയിൽ ഇരിക്കരുത് എന്ന് പോലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതായിരുന്നു.ഓണത്തിനുള്ള വസ്ത്രങ്ങൾ മേടിച്ച കൂട് ബൈക്കിൽ നിന്ന് കണ്ടെത്തിയിരുന്നു.ഇതിൽ നിന്നു ലഭിച്ച ബിൽ ആണ് പോലീസ്നു ഇവരെ തിരിച്ചറിയാൻ സഹായിച്ചത്.



