Thursday, October 29, 2026
spot_imgspot_imgspot_img
HomeLatest Updatesഓൺലൈൻ പേയ്മെന്റ് സ്വീകരിച്ചില്ല; അത്യാവശ്യമെങ്കിൽ പ്രൈവറ്റ് ആശുപത്രിയിൽ പോകൂ…'; കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഹൃദ്രോ​ഗിക്ക് ചികിത്സ...

ഓൺലൈൻ പേയ്മെന്റ് സ്വീകരിച്ചില്ല; അത്യാവശ്യമെങ്കിൽ പ്രൈവറ്റ് ആശുപത്രിയിൽ പോകൂ…’; കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഹൃദ്രോ​ഗിക്ക് ചികിത്സ നിഷേധിച്ചു

കോതമംഗലം: ഓൺലൈൻ പേയ്മെന്റ് സ്വീകരിക്കാത്തതിനെ തുടർന്ന് പണം നൽകാൻ കഴിയാതിരുന്ന ഹൃദ്രോഗിക്ക് ചികിത്സ വൈകിയെന്ന് പരാതി. കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് സംഭവം. പെരുമ്പാവൂർ സ്വദേശി എ.കെ. കരീമിനാണ് ദുരനുഭവമുണ്ടായതെന്നാണ് റിപ്പോർട്ട്.treatment denied to a heart patient-at kothamangalam taluk hospital

യാത്രാമധ്യേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് കരീം ആശുപത്രിയിലെത്തിയത്. എന്നാൽ ഓൺലൈൻ പേയ്മെന്റ് സ്വീകരിക്കില്ലെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചതായാണ് പരാതി. ചികിത്സ അടിയന്തരമാണെങ്കിൽ സ്വകാര്യ ആശുപത്രിയെ സമീപിക്കണമെന്നും ജീവനക്കാർ നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

പുലർച്ചെ ഏകദേശം 45 മിനിറ്റോളം ഡോക്ടറുടെ പരിശോധന ലഭിക്കാതെ രോഗിക്ക് കാത്തിരിക്കേണ്ടിവന്നെന്നാണ് ആരോപണം. ഒടുവിൽ ഡോക്ടർ പരിശോധിച്ചപ്പോൾ രോഗിയുടെ ആരോഗ്യനില മോശമായിരുന്നുവെന്നാണ് വിവരം.

തുടർന്ന് കരീമിനെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ ചികിത്സ ലഭിച്ചതോടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് റിപ്പോർട്ട്.

എറണാകുളത്ത് ഇത്ര മനോഹരമായൊരു ഇടമോ? ആലുവയിലെ ഈ ഹിഡൻ സ്പോട്ട് കണ്ടിട്ടുണ്ടോ? – Malayalam News, Kerala News, Latest News, Useful Information: Neuseful

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments