എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.07% ആണ് വിജയശതമാനം. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
30,514 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 61,449 വിദ്യാർത്ഥികൾക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്. 99.22 ശതമാനം പെൺകുട്ടികൾ യോഗ്യത നേടി. വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിലുള്ളത്. 20771 പെൺകുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 9743 ആൺകുട്ടികൾ ഫുൾ എ പ്ലസ് നേടി.
results.kerala.gov.in,
examresults.kerala.gov.in,
prd.kerala.gov.in, https://kbpe.kerala.gov.in/
https://results.digilocker.gov.in/
https://sslcexam.kerala.gov.in/
https://thslcexam.kerala.gov.in/thslc/
https://sslchiexam.kerala.gov.in/
https://thslchiexam.kerala.gov.in/
https://ahslcexam.kerala.gov.in/
എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.
സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’, ‘സഫലം (Saphalam)’ എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാം.



