പാലാ: എസ്എംവൈഎം പാലാ രൂപതയുടെ വാര്‍ഷികാഘോഷവും , പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന് (2026 ജനുവരി 2) നടക്കും.
പാലാ അല്‍ഫോന്‍സാ കോളേജില്‍ വെച്ച് നടത്തപ്പെടുന്ന വാര്‍ഷികം കെസിവൈഎം പാലാ രൂപതയുടെ മുന്‍ പ്രസിഡന്റ് ചെറിയാന്‍ കെ ജോസ് ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍വെച്ച് 2025ലെ പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരങ്ങള്‍, കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫൊറോനകള്‍ക്കും, യൂണിറ്റുകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ എന്നിവ വിതരണം ചെയ്യും.
വാര്‍ഷികത്തിനും, തിരഞ്ഞെടുപ്പിനും എസ്എംവൈഎം പാലാ രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, പ്രസിഡന്റ് അന്‍വിന്‍ സോണി ഓടച്ചുവട്ടില്‍, ജനറല്‍ സെക്രട്ടറി റോബിന്‍ റ്റി ജോസ് താന്നിമല, ജോയിന്റ് ഡയറക്ടര്‍ സി. നവീന സിഎംസി, വൈസ് പ്രസിഡന്റ് ബില്‍ന സിബി, ജോസഫ് വടക്കേല്‍, ബെന്നിസണ്‍ സണ്ണി, ജിസ്മി ഷാജി, എഡ്വിന്‍ ജെയിസ് എന്നിവര്‍ നേതൃത്വം നല്‍കും.



