Wednesday, April 15, 2026
spot_imgspot_imgspot_img
HomeCinemaആട് 3’യ്ക്ക് നെ​ഗറ്റീവ് റിവ്യൂ കൊടുത്ത ആറാട്ടണ്ണനെ മർദിച്ച് യുവാവ്; പരാതി കൊടുത്തതിന് പിന്നാലെ മാപ്പ്...

ആട് 3’യ്ക്ക് നെ​ഗറ്റീവ് റിവ്യൂ കൊടുത്ത ആറാട്ടണ്ണനെ മർദിച്ച് യുവാവ്; പരാതി കൊടുത്തതിന് പിന്നാലെ മാപ്പ് പറച്ചിൽ

‘ആറാട്ടണ്ണൻ’ എന്ന സന്തോഷ് വർക്കിയെ ആക്രമിച്ച് യുവാവ്. ‘ആട് 3’ സിനിമയ്ക്ക് മോശം റിവ്യൂ പറഞ്ഞെന്ന് ആരോപിച്ചാണ് യുവാവ് ആക്രമിച്ചത്. തിയറ്ററിൽ വച്ച് യുവാവ് സന്തോഷ് വർക്കിക്ക് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇടപ്പള്ളിയിലെ വനിത വിനീത തിയറ്ററിൽ വച്ച് യുവാവ് സന്തോഷ് വർക്കിയ്ക്ക് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിഡിയോ വൈറലായതോടെ സന്തോഷ് വർക്കിയെ പിന്തുണച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. സന്തോഷ് വർക്കി ആട് 3 സിനിമയുടെ ഇടവേളയ്ക്കിടെ ചിത്രത്തിനെതിരെ മോശം റിവ്യൂ പങ്കുവച്ചിരുന്നു. പിന്നാലെ തിയറ്റർ റെസ്പോൺസ് എടുക്കാൻ വന്ന യൂട്യൂബ് ചാനലുകളോടും സന്തോഷ് നെഗറ്റീവ് റിവ്യൂ പറയുകയുണ്ടായി.

ഇതിൽ പ്രകോപിതനായാണ് യുവാവ് ആക്രമിച്ചത്. കൊച്ചി മച്ചാൻ എന്നറിയപ്പെടുന്ന യുവാവാണ് തന്നെ ആക്രമിച്ചതെന്ന് സന്തോഷ് വർക്കി പറഞ്ഞു.

‘ഇതൊക്കെ സ്ക്രിപ്റ്റഡാണ് എന്നൊക്കെ ആളുകൾ പറഞ്ഞതാണ്. ഞാൻ അവനെതിരെ പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്. ഇന്ന് ഏഴ് മണിക്കുള്ളിൽ മാപ്പ് പറയാൻ പറഞ്ഞിട്ടുണ്ട്.

എന്നാൽ അവനും കുറച്ച് മീഡിയക്കാരും പ്ലാൻ ചെയ്ത് ചെയ്തതാണെന്ന് തോന്നുന്നു. വൈറലാകാൻ എന്തും ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാൻ അറിയാതെ വൈറലായതാണ്’. സന്തോഷ് വർക്കി പറഞ്ഞു.

അതേസമയം സംഭവത്തിൽ കൊച്ചി മച്ചാൻ എന്ന യുവാവ് പിന്നീട് തന്നോട് മാപ്പ് പറയുന്ന വിഡിയോയും സന്തോഷ് വർക്കി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും മേലാൽ തന്നെ ഉപദ്രവിക്കരുതെന്നു പറഞ്ഞതായും സന്തോഷ് വർക്കി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments