Wednesday, April 15, 2026
spot_imgspot_imgspot_img
HomeLatest Updatesകൊല്ലത്ത് പട്ടാപ്പകൽ മോഷണം : നീല ജീൻസും ഷ‍ർട്ടുമിട്ട യുവാവ് വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചു,...

കൊല്ലത്ത് പട്ടാപ്പകൽ മോഷണം : നീല ജീൻസും ഷ‍ർട്ടുമിട്ട യുവാവ് വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചു, ആരുമില്ലെന്ന് കണ്ടതോടെ 12 പവൻ കവ‍ർന്നു

കൊല്ലം: പട്ടാപ്പകൽ കേരളപുരത്ത് വീട്ടിൽ കയറി 12 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. കേരളപുരം സ്വദേശി വിജിത്തിന്റെ വീട്ടിലായിരുന്നു മോഷണം. ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്ക് 11.45നാണ് സംഭവം. വിജിത്തിന്റെ പ്രായമായ അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ കോളിങ് ബെൽ അടിച്ച് മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഇയാൾ വീട്ടിനുള്ളിൽ കടന്ന് സ്വർണം കവർന്നത്. അതേസമയം വീട്ടിലും റോഡിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്.

യുവാവിന്റെ വേഷവിധാനങ്ങൾ കണ്ടാൽ ആരും സംശയിക്കില്ല.നീല ജീൻസും ഷ‌‌ർട്ടും ഷൂവുമടക്കം വെൽ ഡ്രെസ്ഡ് ആയി ആണ് എത്തിയത്. കൊട്ടാരക്കരയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൽ കയറി കേരളപുരം ജംഗ്ഷനിൽ വന്നിറങ്ങിയ യുവാവ് വീട്ടിലേക്ക് വരുന്നതും വീട്ടിൽ കയറുന്നതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments