വാഴക്കുളം : ചപ്പാത്തി മാവ് കുഴക്കുന്ന മെഷീനിൽ കൈ കുടുങ്ങി കട ഉടമ മരിച്ചു. വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ (52) ആണ് മരിച്ചത്. വീടിനു സമീപത്തെ സ്ഥാപനത്തിൽ മാവ് കുഴക്കുന്നതിനിടയാണ് അപകടം നടന്നത്.
വാഴക്കുളത്തെ ബ്രില്യയൻറ് സ്റ്റഡി സെൻററിന് സമീപം സ്റ്റാർ ഹാഫ് കുക്കഡ് ചപ്പാത്തി കട നടത്തി വരികയായിരുന്നു. കടയിലേക്ക് പോയ റെജി മോളെ ഏറെനേരം കണ്ടിട്ടും കാണാതെ വന്നപ്പോൾ മകൻ അന്വേഷിച്ചു ചെന്നു. അപ്പോഴാണ് കൈ മെഷീനിൽ കുടുങ്ങി അബോധാവസ്ഥയിൽ കിടക്കുന്ന റെജി മോളെ കണ്ടത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് തൊടുപുഴ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കൈകൾക്കും വാരിയലിനും ഗുരുതരമായ പരിക്കേറ്റിരുന്നു.
റെജി മോളുടെ ഭർത്താവ് ജസ്റ്റിൻ 22 വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചു. മക്കൾ: ജസ്റ്റോ (വിദ്യാർത്ഥി, വിശ്വജ്യോതി എൻജിനീയറിങ് കോളേജ് വാഴക്കുളം), ജാസ്മിൻ (വിദ്യാർത്ഥിനി, ജ്യോതി ദർശന, പുല്ലുവഴി) സംസ്കാരം ചൊവ്വാഴ്ച 10 .30 ന് വാഴക്കുളം സെൻറ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.



