കാസർഗോഡ് : എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർഗോഡ് കലക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലർക്ക് ആയ എ. ആശാലത (42) ആണ് വിഷം കഴിച്ചു മരിച്ചത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആശാലത ഓഫീസിലെ ഒറ്റപ്പെടലിനെ തുടർന്നാണ് വിഷം കഴിച്ചത് എന്ന് ആശാലതയുടെ ബന്ധു പോലീസിന് മൊഴി നൽകി.എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയിട്ട് രണ്ടുമാസമേ ആയിരുന്നുള്ളൂ. എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവും കലക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമാണ് മരിച്ച ആശാലത.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)



