Sunday, November 22, 2026
spot_imgspot_imgspot_img
HomeDistrict News‘ധൈര്യമുണ്ടെങ്കിൽ കേസെടുക്ക്’; കൊച്ചിയിൽ പൊലീസിന് നേരെ ആക്രമണം; ലക്കുകെട്ട അവസ്ഥയിലായ യുവാവ് പൊലീസുകാരന്‍റെ കൈ കടിച്ച്...

‘ധൈര്യമുണ്ടെങ്കിൽ കേസെടുക്ക്’; കൊച്ചിയിൽ പൊലീസിന് നേരെ ആക്രമണം; ലക്കുകെട്ട അവസ്ഥയിലായ യുവാവ് പൊലീസുകാരന്‍റെ കൈ കടിച്ച് മുറിച്ചു

കൊച്ചി : മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസുകാരന്റെ കൈത്തണ്ട കടിച്ചുമുറിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇഖ്ബാലാണ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമാസക്തനായത്. ആക്രമണത്തിൽ സിപിഒ അജിത് പോളിന് പരുക്കേറ്റു.

തിങ്കളാഴ്ച രാത്രി നോർത്ത് പാലത്തിന് സമീപം പട്രോളിങ് നടത്തുന്നതിനിടെയാണ് മദ്യപിച്ച് ബഹളംവെച്ച ഇഖ്ബാലിനെ പൊലീസ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു ഇയാൾ ഉദ്യോഗസ്ഥർക്കുനേരെ തിരിഞ്ഞത്. പൊലീസിനെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഇയാളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തനിക്കെതിരെ കേസെടുക്കാനും ദൃശ്യങ്ങൾ പകർത്തി പുറത്തുവിടാനും പൊലീസിനെ വെല്ലുവിളിക്കുന്നതും വീഡിയോയിലുണ്ട്.

‘ധൈര്യമുണ്ടെങ്കില്‍ എനിയ്ക്ക് എതിരെ കേസെടുക്ക് സാറേ… നിന്റെയൊക്കെ കൂടെ കാക്കിയിട്ടവന്മാര്‍ക്ക് ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ…? വീഡിയോ എടുക്ക്, ധൈര്യമുണ്ടെങ്കില്‍ അപ് ലോഡ് ചെയ്യ് സാറെ…’ എന്നൊക്കെ പൊലീസിനെ വെല്ലുവിളിയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

വൈദ്യപരിശോധനയ്ക്കായി ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകവേയാണ് സിപിഒ അജിത് പോളിന്റെ കൈത്തണ്ട കടിച്ച് മുറിച്ചത്. മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്ന് അജിത് പോള്‍ ചികിത്സ തേടുകയും പ്രതിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. പൊലീസിനെ കൈയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യം തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments