Wednesday, April 15, 2026
spot_imgspot_imgspot_img
HomeLocal NewsPoonjarവന്യ മൃഗ ശല്യമുപ്പെടെയുള്ള മലയോര മേഖലയിലെ ജനകീയ വിഷയങ്ങളിൽ ശാശ്വത പരിഹാരം കാണുംപി.സി ജോർജ്

വന്യ മൃഗ ശല്യമുപ്പെടെയുള്ള മലയോര മേഖലയിലെ ജനകീയ വിഷയങ്ങളിൽ ശാശ്വത പരിഹാരം കാണുംപി.സി ജോർജ്

കോരുത്തോട് : NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനം മുണ്ടക്കയം വെസ്റ്റ് – കോരുത്തോട് പഞ്ചായത്തു കളിലായി നടന്നു രാവിലെ കണ്ണിമലയിൽ നിന്നും ആരംഭിച്ച പര്യടനം വിവിധ കേന്ദ്രങ്ങളിലെ ഊഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോരുത്തോട് പഞ്ചായത്തിലെ പനക്കച്ചിറയിൽ അവസാനിച്ചു. വിവിധ കേന്ദ്രങ്ങളിൽ ആവേശഭരിതമായ മുദ്രാവാക്യങ്ങളോടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയുമാണ് പ്രവർത്തകർ സ്വീകരിച്ചത്.

കഴിഞ്ഞ 5 വർഷങ്ങളിലായി പൂഞ്ഞാറിൽ വാഗ്ദാനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും വന്യമൃഗ ശല്യമുൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ നിലവിലെ ജനപ്രതിനിധിയും സംസ്ഥാന സർക്കാരും സ്വീകരിക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെയുള്ള വിധിയെഴുത്താകും ഈ തെരെഞ്ഞെടുപ്പെന്നും ജനങ്ങൾ നൽകിയ സ്നേഹോഷ്മളമായ സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് പിസി ജോർജ് പറഞ്ഞു. പര്യടന പരിപാടികൾക്ക് സജി കുരീക്കാട്ട്,അനൂപ് പൂവത്തോലി,കെ.വി നാരായണൻ,റെജി ചാക്കോ,പ്രവീൺ,ഉജാ കുമാരി,ഗിരീഷ്,ഷൈമോൾ,അർജുൻ,
ഗംഗാദരൻ,എസ്.കെ ഷാജി,വിനു കെ എസ്,മോനായി,ശോഭന സുതൻ,തിലകൻ,പ്രസന്നൻ,ശശി,
സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഇന്ന് (28-03-2026)ശനിയാഴ്ച്ച പൂഞ്ഞാർ പഞ്ചായത്തിൽ രാവിലെ 8 മണിക്ക്പെ രുന്നിലം മഠം പടിയിൽ നിന്നും ആരംഭിച്ച് വൈകുന്നേരം 6.30 ന് പനച്ചിപ്പാറ ടൗണിൽ അവസാനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments