ഡൽഹി: ഇന്ത്യ ഇന്ന് 80-)o സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഇതിനു മുന്നോടിയായി രാജ്യത്തെങ്ങും കർശനമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-)o വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇത്തവണ സ്വാതന്ത്രദിന ചടങ്ങിൽ ആദ്യമായി വന്ദേമാതരം ആലപിക്കും.
വീക്ഷിത് ഭാരതത്തിനായുള്ള യുവശക്തി@2047, വന്ദേ ഭാരതത്തിൻറെ 150 വർഷങ്ങൾ എന്നിവയാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിൻറെ അടിസ്ഥാന പ്രമേയങ്ങൾ.സ്വാതന്ത്ര്യദിന ആഘോഷം കാണാൻ വരുന്നവർക്കായി ഇന്ന് പുലർച്ചെ നാലു മുതൽ മെട്രോ സർവീസ് നടത്തുന്നു.



